ടെസ്റ്റ് പാസാകുമ്പോൾ തന്നെ ലൈസൻസ്,

Estimated read time 1 min read

‘ടെസ്റ്റ് പാസാകുമ്പോൾ തന്നെ ലൈസൻസ്, RC ഡിജിറ്റലാകും’

ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോൾ തന്നെ ലൈസൻസ് കിട്ടിയാലോ? ഹാപ്പിയാവില്ലേ? ഈ സംവിധാനം വൈകാതെ ഒരുക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഇതിനായി മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബിൽ ഇൻപുട്ട് നൽകുന്നതിനനുസരിച്ചാണ് ഉടനടി ലൈസൻസ് ലഭ്യമാകുക. മാർച്ച് 31നകം വാഹനങ്ങളുടെ ആർസി ബുക്ക് ഡിജിറ്റലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

+ There are no comments

Add yours