മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
നാഷണൽ ടെസ്റ്റിങ് ഏജൻസി മകര സംക്രാന്തിയെ തുടർന്ന് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. രണ്ട് ദിവസങ്ങളിലും ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുക. ജനുവരി 21 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും, ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയുമാണ് പരീക്ഷ നടത്തുന്നത്.


+ There are no comments
Add yours