അബ്ദുൽ റഹീമിന്റെ മോചനം.കേസ് വീണ്ടും മാറ്റിവെച്ചു.

Estimated read time 1 min read

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. ഇത് ആറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. സൂക്ഷ്മ‌ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്നാണ് കോടതി അറിയിച്ചത്.

കേസ് പരിഗണിക്കുന്ന തീയതി ഉടൻ അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. റിയാദ് ക്രിമിനൽ കോടതിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണനയ്ക്ക് വരുമ്പോൾ റഹീമിൻ്റെ ജയിൽമോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഡിസംബർ 30-ന് കോടതി കേസ് പരിഗണിച്ചിരുന്നു. കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ജനുവരി 15-ലേക്ക് മാറ്റിവെച്ചത്.

+ There are no comments

Add yours