ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. കോടതിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങൾ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീർപ്പാക്കി. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നടപടിയിലും തുടർന്നുണ്ടായ പ്രവർത്തിയിലും കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു


+ There are no comments
Add yours