ഇന്ന് 77-ാമത് കരസേനാ ദിനം

Estimated read time 1 min read

ഇന്ന് 77-ാമത് കരസേനാ ദിനം

ഇന്ന് കരസേനാ ദിനം. രാജ്യത്തെ സൈനികരെയും അവർ ചെയ്‌ ത്യാഗങ്ങളും അനുസ്മരിക്കുക എന്നതാണ് ദിനത്തിന്റെ ലക്ഷ്യം.

1949ൽ ഫീൽഡ് മാർഷൽ കോദണ്ഡേര KM കരിയപ്പ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഇന്ത്യൻ കമാൻഡർ ഇൻ ചീഫ് ആയതിന്റെ സ്‌മരണാർത്ഥമാണ് ഈ ദിനം. എല്ലാ ആസ്ഥാനങ്ങളിലും പരേഡുകളും മറ്റ് സൈനിക പ്രദർശനങ്ങളും നടത്തിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഡൽഹി കന്റോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് പ്രധാന സൈനിക ദിന പരേഡ് നടക്കുക.

+ There are no comments

Add yours