തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുഗതാഗതം തടസ്സപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം സംഘടിപ്പിച്ച സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പെടെയുളള നേതാക്കളോട് ഹാജരാവാനാവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ, വി പ്രശാന്ത്, എം വിജയകുമാർ, എന്നിവരോടും കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വഴിയടച്ച് സെക്രട്ടറേയറ്റിൽ ജോയിന്റ് കൗൺസിൽ നടത്തിയ സമരത്തിലെ കോടതിയ ലക്ഷ്യ ഹർജിaയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കൾ ഹാജരാകേണ്ടത്


+ There are no comments
Add yours