ഉമാ തോമസിനെ ICUവിൽ നിന്ന് മാറ്റി
വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാതോമസ് എം.എൽ.എയെ ICUവിൽ നിന്ന് വാർഡിലേക്ക് മാറ്റി. എംഎൽഎയുടെ നില ഭദ്രമാണെന്നും ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെ ആണെങ്കിലും നടക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഇനി ഫിസിയോ തെറാപ്പി അടക്കമുള്ള മറ്റ് ചികിത്സകളുമായി മുന്നോട്ടുപോകും. അതേസമയം അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സന്ദർശകരെ ഇപ്പോൾ അനുവദിക്കില്ല.


+ There are no comments
Add yours