Month: October 2026
‘വിമാനം ഏർപ്പാടാക്കിയത് മലയാളിയായ പരിചയക്കാരൻ, പേര് വലിച്ചിഴയ്ക്കില്ല; ഇനിയും യാത്ര ചെയ്യും’: വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: തന്റെ വിവാദ വിമാന-ഹെലികോപ്റ്റർ യാത്രകൾക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് വിമാനം ഏർപ്പാടാക്കി നൽകിയത് മലയാളിയായ ഒരു പരിചയക്കാരനാണ്. അദ്ദേഹത്തിന്റെ പേര് [more…]
‘ഔദ്യോഗിക വാഹനം കേടായപ്പോൾ സുഹൃത്തിന്റെ വണ്ടിയെടുത്തു, നിർഭാഗ്യവശാൽ അത് വിലകൂടിയതായിപ്പോയി’; കെ.എം ഷാജിയെ ന്യായീകരിച്ച് പി.എം.എ സലാം
ന്യൂഡൽഹി: മന്ത്രി കെ.എം. ഷാജിയുടെ വിവാദമായ റേഞ്ച് റോവർ യാത്രയെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. റേഞ്ച് റോവർ ഉപയോഗിച്ചതിൽ മന്ത്രിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ [more…]
‘ഇ.ഡി, മോദി, വി.ഡി… കേൾക്കുമ്പോൾ രസം തോന്നുന്നു’; മാസപ്പടി കേസിൽ അന്വേഷണം നിയമപരമായ ബാധ്യതയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ലോക കേരള സഭ പിരിച്ചുവിടും
തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘ഇ.ഡി, മോദി, വി.ഡി’ എന്നീ പേരുകൾ ചേർത്ത് കേൾക്കുമ്പോൾ രസം തോന്നുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. കേസിൽ യാതൊരുവിധ എടുത്തുചാട്ടവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. [more…]
‘സ്വകാര്യ പരാതിയിലെ കേസ് നിലനിൽക്കില്ല, ഇ.ഡിയുടേത് അധികാര ദുർവിനിയോഗം’; നാഷണൽ ഹെറാൾഡ് കേസിൽ സോണിയയും രാഹുലും ഹൈക്കോടതിയിൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും. ഒരു സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, ഇ.ഡി [more…]
ഇന്നലത്തെ ആശ്വാസം വഴിമാറി; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു, പവന് ഒറ്റയടിക്ക് 640 രൂപയുടെ വർധനവ്
ഇന്നലത്തെ നേരിയ ആശ്വാസത്തിന് ശേഷം സംസ്ഥാനത്തെ സ്വർണവിപണിയിൽ വീണ്ടും വൻ വിലവർധനവ്. സ്വർണവില കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഇന്ന് പവന് 640 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില [more…]
കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയാഘാതം; കോട്ടയത്ത് യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം
കോട്ടയം: കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി സ്വദേശി വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിന്റെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം ചങ്ങനാശ്ശേരി [more…]
മലയാളത്തിന്റെ പ്രിയപ്പെട്ട ‘ജമീല ഉമ്മ’ ഇനി ഓർമ്മ; പ്രമുഖ നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നാടക, ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവള്ളൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു അവർ. കോഴിക്കോട്ടെ നാടക വേദികളിൽ പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്ന [more…]
മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 93-ന്റെ ‘മധു’രം; സ്നേഹാദരങ്ങളോടെ ചലച്ചിത്ര ലോകം
മലയാള ചലച്ചിത്ര ലോകത്തെ കാരണവർ പത്മശ്രീ മധുവിന് ഇന്ന് 93-ാം പിറന്നാൾ. വിശേഷണങ്ങൾക്കതീതനായ, മലയാള സിനിമയുടെ ശൈശവദശ മുതൽ ഒപ്പമുള്ള ഈ മഹാനടൻ ഇന്ന് പൂർണ്ണമായും വിശ്രമജീവിതത്തിലാണ്. അനുരാഗത്തിന്റെയും വിരഹത്തിന്റെയും നൊമ്പരങ്ങൾ മലയാളി പ്രേക്ഷകരിലേക്ക് [more…]
‘ഞാൻ രാജിവെക്കണമെന്ന് പലർക്കും ആഗ്രഹമുണ്ട്, എന്നാൽ കാലാവധി പൂർത്തിയാക്കും’; അഭ്യൂഹങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൻ രാജിവെക്കുമെന്ന വാർത്തകൾ പൂർണ്ണമായും തള്ളി കെ. ജയകുമാർ. രാജിവെക്കാൻ നിലവിൽ യാതൊരു ഉദ്ദേശ്യവുമില്ലെന്നും, ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയങ്ങളിലെ [more…]
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ഭിന്നത; തീരുമാനങ്ങൾ ഏകപക്ഷീയമെന്ന് രണ്ട് കമ്മീഷണർമാർ, 10 മാസത്തിനിടെ 14 വിയോജനക്കുറിപ്പുകൾ
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ (ECI) കടുത്ത ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ പല തീരുമാനങ്ങളും ഏകപക്ഷീയമായി എടുക്കുന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും [more…]
