സ്വയം ചാട്ടവാറടി; ഉഗ്ര ശപഥവുമായി ബിജെപി അധ്യക്ഷൻ

Estimated read time 1 min read

ചെരുപ്പ് ഉപേക്ഷിച്ചു, സ്വയം ചാട്ടവാറടി; ഉഗ്ര ശപഥവുമായി അണ്ണാമലൈ,

രാഷ്ട്രീയ നാടകങ്ങളിൽ തിളച്ചു മറിയുകയാണ് തമിഴകം. ഇതിനിടെ DMK സർക്കാരിനെതിരെ ശപഥവും, ചാട്ടവാറടിയുമായി BJP അധ്യക്ഷൻ അണ്ണാമലൈ രംഗത്തെത്തി. അണ്ണാ യൂണിവേഴ്സിറ്റിയിലെ റേപ്പ് കേസ് പൊലീസ് കൈകാര്യം ചെയ്‌ത രീതിക്കെതിരെയാണ് പ്രതിഷേധം. പ്രതിഷേധ സൂചകമായി രാവിലെ അദ്ദേഹം വീടിന് മുന്നിൽ സ്വയം ചാട്ടവാറിന് അടിച്ചു. സർക്കാർ താഴെ ഇറങ്ങും വരെ ചെരുപ്പിടില്ലെന്ന ശപഥത്തിനൊപ്പം 48 ദിവസത്തെ വ്രതവും തുടങ്ങി.

+ There are no comments

Add yours