തൃശൂരിൽ വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യൂട്യൂബർക്ക് ലുക്ക് ഔട്ട് നോട്ടീസ്

Estimated read time 1 min read

‘മണവാളൻ’ യൂട്യൂബർ ഷഹീൻ ഷാ ഒളിവിലെന്ന് പോലീസ്; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

തൃശൂർ: വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷാ ( 26 ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പോലീസ്. തൃശൂർ വെസ്റ്റ് പോലീസാണ് ഷഹീനെതിരെ ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഈ വർഷം ഏപ്രിൽ 19ന് വൈകുന്നേരം ആണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.

+ There are no comments

Add yours