കോതമംഗലത്ത് ആറു വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ
കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളിൽ മരിച്ചനിലയിൽ. യു പി സ്വദേശി അജാസ് ഖാൻ്റെ മകളാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടർന്ന് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.


+ There are no comments
Add yours