എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ
അന്തരിച്ച CPM നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ നൽകും. മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകിയതിനെ ചോദ്യം ചെയ്ത് മകൾ ആശ ലോറൻസ് നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. സെപ്റ്റംബർ 21നാണ് എംഎം ലോറൻസ് (95) അന്തരിച്ചത്. പിന്നാലെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഉൾപ്പടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.


+ There are no comments
Add yours