CPM നേതാവ് കോൺഗ്രസിൽ ചേർന്നു
മെക് 7 വിവാദത്തിൽ പ്രതിഷേധിച്ച് CPM ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ടു. CPM കോഴിക്കോട്, നടുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി അക്ബർ അലിയാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. ന്യൂനപക്ഷങ്ങളെ സംശയ മുനയിൽ നിർത്തുന്ന സമീപനമാണ് CPMന് എന്ന് അലി ആരോപിച്ചു. വർഗീയതയോടുള്ള സിപിഎം സമീപനം സംശയകരമാണ്. താൽക്കാലിക ലാഭത്തിനായി CPM നിലപാട് എടുക്കുകയാണെന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം അക്ബർ അലി പ്രതികരിച്ചു.


+ There are no comments
Add yours