പിറവത്ത് പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ
എറണാകുളം പിറവത്ത് പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാമലശേരി സ്വദേശി ബിജു (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് ബിജു. വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഭാര്യ റീന കുവൈറ്റിൽ നഴ്സാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


+ There are no comments
Add yours