കട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അങ്ങേയറ്റം ദൗർഭാഗ്യകരവും ഹൃദയ വേദന ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എൽദോസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ തോതിൽ ജനരോക്ഷം ഉയർന്നിട്ടുണ്ട്. അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ചെറുപ്പക്കാരൻ ഇങ്ങനെ ദാരുണമായി കൊല്ലപ്പെടുക എന്നത് ആർക്കും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. സംഭവം അറിഞ്ഞ ഉടനെ തന്നെ എറണാകുളം ജില്ലാ കളക്‌ടറോട് ആ കാര്യത്തിൽ ഒരു ഓഡിറ്റിംഗ് നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.


+ There are no comments
Add yours