സഹൃദയ എഞ്ചിനിയറിംഗ് കോളേജിന് രാജ്യാന്തര ബഹുമതി
തൃശ്ശൂർ: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സംഘടനയായ ഐ ട്രിപ്പിൾ ഇ (IEEE)യുടെ സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശാഖയ്ക്ക് രാജ്യാന്തര തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങൾ ലഭിച്ചു. ഐ ട്രിപ്പിൾ ഈയുടെ ആഗോള തലത്തിലുള്ള 10 മേഖലകളിൽ ഏറ്റവും വലിയ മേഖലയായ ഏഷ്യ-പസിഫിക് മേഖല യിൽ മികച്ച വിദ്യാർത്ഥി ശാഖയ്ക്കുള്ള രാജ്യാന്തര പുരസ്കാരമാണ് സഹൃദയ എഞ്ചിനിയറിംഗ് കോളേജ് കരസ്ഥമാക്കിയത്.
2023-ലെ എറ്റവും മികച്ച പരിപാടിക്കുള്ള “ചാരൽ ഡോങ് വിദ്യാർത്ഥി പ്രവർത്തന പുരസ്കാരം”, അതിന്റെ ഭാഗമായി ലഭിച്ച വെങ്കല മെഡൽ , സഹൃദയ എസ് ബിയുടെ ചെയർമാൻ റോബിൻ ഫ്രാൻസിസ്ന് “ഔട്‌സ്റ്റാൻഡിംഗ് വോളണ്ടിയർ അവാർഡ് 2024”, ലഭിച്ചു.
ഡിസംബർ 14-ന് കൊച്ചിയിലെ ‘ദ റെനൈ കൊച്ചിൻ’ ഹോട്ടലിൽ വച്ച് ഐ ട്രിപ്പിൾ ഇ കേരള സെക്ഷൻ സംഘടിപ്പിച്ച ചടങ്ങിൽ, സഹൃദയ കോളേജിൽ നടത്തിയ ടെക് എക്സ് ഇൻഫിനിയക്ക് 2024 ലെ ഏറ്റവും മികച്ച പരിപാടിക്കുള്ള പുരസ്കാരവും കൊച്ചി ഹബിൽ ഏറ്റവും മികച്ച വിദ്യാർത്ഥി ശാഖയ്ക്കുള്ള അവാർഡും സംസ്ഥാന തലത്തിൽ ലഭിച്ചു.
സഹൃദയ എസ് ബി യുടെ ഗുണമേന്മയുള്ള പ്രവർത്തനങ്ങൾക്കും ശാഖയുടെ ചെയർമാൻ്റെ സവിശേഷമായ സംഭാവനകൾക്കും ഉള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. ഐ ട്രിപ്പിൾ ഈ എസ് ബി കൗൺസിലർ അനിൽ ആൻ്റണി, കമ്പ്യൂട്ടർ സൊസൈറ്റി ഫാക്കൽറ്റി ചെയർ ഡോ. മണിശങ്കർ എസ്, കമ്പ്യൂട്ടർ സൊസൈറ്റി ചെയർമാൻ ഡെറിക് ഡേവീസ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.


+ There are no comments
Add yours