മാള ബൈബിൾ കൺവെൻഷന് സമാപനം…

Estimated read time 0 min read

ബൈബിൾ കൺവെൻഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ ,യേശുവിനെ കണ്ടു പോകുന്നവരാകാതെ യേശുവിനെ കൂടെ കൊണ്ടുപോകുന്നവരാകാൻ കഴിയട്ടെയെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആശംസിച്ചു. മാളപളളിപ്പുറം സെൻ്റ് ആൻ്റണീസ് തീർത്ഥാടന കേന്ദ്രത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ ബൈബിൾ കൺവെൻഷൻ്റെ സമാപന ശുശ്രൂഷകളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവ്യബലിക്കു ശേഷം ,ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭവനങ്ങളിലേയ്ക്ക് എഴുന്നുള്ളിക്കുന്ന അന്തോണീസ് പുണ്യവാൻ്റെ തിരുസ്വരൂപങ്ങൾ ബിഷപ്പ് ആശീർവദിച്ചു. ഫാ. സാജു ഇലഞ്ഞിയിലാണ് നാലുദിനം നീണ്ടുനിന്ന കൺവെൻഷൻ നയിച്ചത്. വികാരി ഫാ. പോൾ തോമസ് കളത്തിൽ നേതൃത്വം നൽകി.
2026 ഫെബ്രുവരി 3 ലെ ഊട്ടുതിരുനാൾ, വി.അന്തോണീസിൻ്റെ ദർശനതിരുനാൾ എന്നിവയോടെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനമാകും.

+ There are no comments

Add yours