ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. മാള കുണ്ടൂർ _വയലാർ ചെത്തിക്കോട് പ്രദേശത്ത് നടത്തിയ പരിശോധനയിൽ പുളിക്കൽ വീട്ടിൽ ദീപീഷ്51 എന്ന ആളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റർ ചാരായം വാറ്റുന്നതിന് സൂക്ഷിച്ചിരുന്ന വാറ്റും വാറ്റുപകരണങ്ങളും മാള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെഡി മാത്യുവിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ദിബീഷ് ഓടി രക്ഷപ്പെട്ടു. പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം യു/എസ്8(1)8(2) 55,(g) അബ്കാരി ആക്ട് 1ഓഫ് 1077 പ്രകാരം ജാമ്യമില്ലാത്ത കേസ് എടുത്തു. ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി വിൽപ്പന നടത്തുന്നതിനാണ് ചാരായം വാറ്റിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രിൻസ് കെഎം, എക്സൈസ് ഉദ്യോഗസ്ഥരായ മൻമദൻ കെഎസ്, ഷിബു കെഎസ്, പ്രിവൻറീവ് ഓഫീസർ ഗ്രേഡ് റെനീഷ് കെയു, സിവിൽ എക്സൈസ് സജിത് സ്റ്റാൻലി, വനിത എക്സൈസ് സിവിൽ ഓഫീസർ സിജി സിഎൻ, ഡ്രൈവർ സുഭാഷ് എഎസ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു. പടം ഉപകരണങ്ങൾ.



+ There are no comments
Add yours