സിപിഎം നേതാവ് എം.എം.മണിയുടെ വിവാദ പരാമർശം ഇടതുപക്ഷത്തിന്റെ പൊതുവികാരമല്ലെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹിം.

Estimated read time 0 min read

സിപിഎം നേതാവ് എം.എം.മണിയുടെ വിവാദ പരാമർശം ഇടതുപക്ഷത്തിന്റെ പൊതുവികാരമല്ലെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹിം. മാധ്യമങ്ങള്‍ പറയുന്നത് കേട്ട് മറുപടി പറയാനില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ ലൈംഗിക വൈകൃത പരാമർശം തിരിച്ചടിയല്ല. സത്യസന്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും റഹിം ഡല്‍ഹിയില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ കടുത്തഭാഷയില്‍ അപമാനിച്ച് സിപിഎം നേതാവ് എം.എം.മണി പ്രസ്താവന നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു റഹീം.

പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തെന്നും ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമായിരുന്നു മണിയുടെ വാക്കുകള്‍.

+ There are no comments

Add yours