തിരുവനന്തപുരം: 30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള ഡിസംബര്‍ 19-ന് സമാപിക്കും.
ചലച്ചിത്രമേള നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കുള്ള പിന്തുണയാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഐഎഫ്എഫ്‌കെ എന്നും എപ്പോഴും അവള്‍ക്കൊപ്പമാണ്. അന്ന് അവര്‍ ഐഎഫ്എഫ്‌കെ വേദിയില്‍ വന്നപ്പോള്‍ ആളുകള്‍ കരഘോഷം മുഴക്കി. കേരളവും സംസ്ഥാന സര്‍ക്കാരും അവള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
മലയാള സിനിമയുടെ ശ്രദ്ധേയമായ മുഹൂര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



+ There are no comments
Add yours