മതിൽ കെട്ടിനുള്ളിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് രക്ഷകരായി വനം വകുപ്പ് സംഘം.

Estimated read time 0 min read

കൊല്ലം തെന്മല മാമ്പഴതറയിൽ മതിൽ കെട്ടിനുള്ളിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് രക്ഷകരായി വനം വകുപ്പ് സംഘം. മാമ്പഴതറ കുറവൻ തവളത്താണ് മതിലിലെ കല്ലുകൾക്കിടയിൽ പാമ്പ് അകപ്പെട്ടത്. അനങ്ങാൻ പറ്റാതെ കിടക്കുന്ന പാമ്പ് സമീപത്തെ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്നാണ് വനപാലകരെ വിവരം അറിയിച്ചത്. തെന്മലയിലെ ആർആർടി സംഘം എത്തിയാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു.

+ There are no comments

Add yours