സഹൃദയ എൻജിനീയറിങ് കോളേജിൽ എക്സാം സെൻറർ ഉദ്ഘാടനം ചെയ്തു*

Estimated read time 1 min read

*സഹൃദയ എൻജിനീയറിങ് കോളേജിൽ എക്സാം സെൻറർ ഉദ്ഘാടനം ചെയ്തു*
തൃശൂർ: സഹൃദയ എൻജിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചതിൻ്റെ   ഭാഗമായി ആരംഭിച്ച എക്സാം സെന്റർ  തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്  നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.

പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട്, ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, തൃശൂർ അതിരൂപതയുടെ സഹായ മെത്രാൻ മാർ ടോണി നീലംങ്കാവിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മാർ ആഡ്രൂസ് താഴത്ത് വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. നാലു രൂപതകളിൽ നിന്നുള്ള വികാരി ജനറൽമാരുടെയും ചാൻസലർമാരുടെയും ജുഡീഷ്യൽ വികാരിമാരുടെയും സാന്നിധ്യം ചടങ്ങിന്റെ ശോഭ വർധിപ്പിച്ചു.

ചടങ്ങിൽ സഹൃദയ എൻജിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ആന്റണി ചുങ്കത്ത്, കോളേജ് ഡയറക്ടർ ഡോ. ലിയോൺ ഇട്ടിയച്ചൻ, പ്രിൻസിപ്പൽ ഡോ. നിക്സൺ കുരുവിള, കൺട്രോളർ ഓഫ് എക്സാമിൻഷൻസ് ഡോ. ജോസഫ് ജസ്റ്റിൻ,  പ്രൊഫസർമാർ, രൂപതകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ, വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായിരുന്നു.

ആർച് ബിഷപ്പിന്റെ അനുഗ്രഹ വചനങ്ങളും തുടർന്ന് ഉണ്ടായ പ്രഭാഷണങ്ങളും ചേർന്ന് സമ്മേളനത്തെ അറിവിന്റെയും ആരാധനയുടെയും സമന്വയമായി മാറ്റി. ഈ സംരംഭം സഹൃദയ എൻജിനീയറിംഗ് കോളേജിന്റെ സാങ്കേതിക പാരമ്പര്യവും നിലവാരവും ഉയർത്താനുള്ള ഒരു പുതിയ വഴിത്തിരിവായിരിക്കും.

+ There are no comments

Add yours