ഡോക്ടർ രാജു ഡേവിസ് ഇന്റർനാഷണൽ സ്ക്കൂളിലെ റാണി കുതിരക്ക് സുഖ പ്രസവ०. 

Estimated read time 1 min read

ഡോക്ടർ രാജു ഡേവിസ് ഇൻറർനാഷണൽ സ്ക്കൂളിലെ റാണി എന്ന കുതിരയുടെ പ്രസവ०.  മാള  ഡോക്ടർ രാജു ഡേവിസ് ഇൻറർനാഷണൽ സ്ക്കൂളിലെ പരിശീലന കുതിരയായ റാണി ബുധനാഴ്ച  വെളുപ്പിന് 4–30 ന് പെൺ കുതിരക്ക് ജൻമ० നൽകി. ഈ സ്ക്കൂളിൽ കുതിര പ്രസവിക്കുന്നത് മൂന്നാ० പ്രാവശ്യമാണ്.അമ്മയു० കുഞ്ഞു० സുഖമായിരിക്കുന്നു. രാജസ്ഥാനിൽ നിന്നും എത്തിയ ഝാൻസി എന്ന കുതിരയാണ് റാണിക്ക് ജൻമ० നൽകിയത്. കുതിരകളിൽ മാർവലി ഇനത്തിൽപ്പെട്ട കുതിരകളാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ വർഷ० ഈ സ്ക്കൂളിലെ വിദ്യാർത്ഥിനിയു० കുരുവിലശ്ശേരി ചുണ്ടക്കപറ०പിൽ അജയൻ –ഇന്ദു ദ०പതികളുടെ മകൾ കൃഷ്ണ സ്ക്കൂളിലേക്ക് പരീക്ഷക്ക്  വീട്ടിൽ നിന്നും സ്ക്കൂളിലേക്ക് പോയത് പോയത് റാണിയുടെ അമ്മ ഝാൻസി യുടെ പുറത്തായിരുന്നു. അത് മാദ്ധ്യമ –സമൂഹ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  ഇതു കണ്ട അന്നത്തെ ഡിജിപി ലോക്നാഥ് ബഹ്റ ഐപിഎസ് സു० എക്സൈസ് ഉന്നത ഉദ്യോഗസ്ഥൻ ഋഷിരാജ് സിങ്ങു० കൃഷ്ണയെ സന്ദർശിച്ച് അഭിനന്ദിച്ചിരുന്നു. ഋഷിരാജ് സിങ്ങിൻറെ ശുപാർശ  പ്രകാര० കൃഷ്ണ കുതിര സവാരിയുടെ ഉന്നത പരിശീലനത്തിനായി മൈസൂറിൽ പോയിരുന്നു. ഝാൻസി എന്ന കുതിരയുടെ മൂന്നാ० തലമുറയാണ് ഇപ്പോൾ പിറന്ന് വീണിരിക്കുന്നത്. മലപ്പുറത്തു० കോഴിക്കോട്ടു० നടന്ന കുതിരയോട്ട മൽസരത്തിൽ ഈ  സ്ക്കൂളിലെ വിദ്യാർത്ഥികൾ സമ്മാനത്തിനർഹമായിട്ടുണ്ട്. ഇനി റാണിയു० കുഞ്ഞു० മൽസരയോട്ട വേദിയിലേക്ക്. പട० റാണി കുതിരയു० By Remesh Eledath.
remesheledathee News

+ There are no comments

Add yours