ജയരാജ് സംവിധാനം ചെയ്ത ‘ജോണി വാക്കർ’ എന്ന ചിത്രത്തിലെ ഷെല്ലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു. പത്തനംതിട്ട കുന്നന്താനം സ്വദേശിയാണ്. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം അമേരിക്കയിൽ വെച്ചായിരുന്നു.
‘കൊച്ചിൻ കോറസ്’ എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗീസ് കലാരംഗത്തേക്ക് കടന്നുവന്നത്. ‘ജോണി വാക്കറി’ന് പുറമേ ‘സോളമന്റെ മണവാട്ടി സോഫിയ’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ നിരവധി ഹ്രസ്വചിത്രങ്ങളിലും വേഷമിട്ടു.




+ There are no comments
Add yours