ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിൻ്റെ മകൻ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുണ്ഡെയിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വർഷം വിദ്യാർത്ഥിയായിരുന്നു ഷാമിൽ. ഞായറാഴ്ചയാണ് ഷാമിലിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൂടെ താമസിച്ചവർ വെള്ളിയാഴ്‌ച നാട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച ഇവർ തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.


+ There are no comments
Add yours