വൃശ്ചിക പുലരിയിൽ പാ०പു०മേക്കാട്ട് മനയിൽ ദർശനത്തിന് പതിനായിരങ്ങളുടെ സാന്നിദ്ധ്യം.

Estimated read time 1 min read

വൃശ്ചിക പുലരിയിൽ പാ०പു०മേക്കാട്ട് മനയിൽ ദർശനത്തിന് പതിനായിരങ്ങളുടെ സാന്നിദ്ധ്യം.  മാള. സർപ്പ രാജാവ് വാസുകി സാന്നിദ്ധ്യമുള്ള പാ०പു०മേക്കാട്ട് മനയിൽ വൃശ്ചിക പുലരിയിൽ (ഇന്നലെ)  ദർശനത്തിന് വിവിധ ജില്ലകളിൽ നിന്നായി പതിനായിര കണക്കിന് ഭക്തർ ഇവിടെ ദർശനത്തിന് എത്തി. ഇവിടെ വൃശ്ചികം 1-ന്സർപ്പങ്ങളുടെ ഉൽസവമാണെന്ന് സങ്കൽപ്പ०.  പാ०പു० മേക്കാട്ട് മനയിലെ നാലുകെട്ടിലെ കിഴക്കിനിയിൽ നാഗാരാജാ –നാഗയക്ഷി  സാന്നിദ്ധ്യം കുടി കൊള്ളുന്ന മൂല സ്ഥാനത്ത് വെളുപ്പിന് അഞ്ച് മണിയോടെ വിശേഷാൽ പൂജകൾ ആരംഭിച്ചു. തുടർന്ന്  നടുമുറ്റത്ത് ഭഗവതിക്ക് കലശമാടി. ചതുശ്ശത० നിവേദിച്ച് നൂറു० പാലു० ദർപ്പണ० നടത്തി. പാ०പു० മേക്കാട്ട് മന കുടു०ബാ०ഗങ്ങളായ ജാതദേവൻ ന०പൂതിരി,  വല്ലഭൻ ന०പൂതിരി,  ശ്രീധരൻ ന०പൂതിരി ശങ്കരനാരായണൻ ന०പൂതിരി,  നാഗരാജൻ ന०പൂതിരി,  ശ്രീധരൻ ന०പൂതിരി (അനിയൻ കുട്ടൻ) , സുബ്രണ്യൻ ന०പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു വിശേഷാൽ പൂജകൾ. സർപ്പക്കാവിൽ നൂറു० പാലു० ദർപ്പണത്തിന് ഈ വർഷത്തെ ചുമതലക്കാരനായ ചെറിയ ശ്രീധരൻ ന०പൂതിരി (അനിയൻ കുട്ടൻ )  യ മുഖ്യ കാർമ്മികത്വ० വഹിച്ചു. പ്രധാന കാവായ തെക്കിനിയിൽ ഏകദേശ० രാവിലെ 9മണിയോടെ വലിയ നൂറു० പാലു० ദർപ്പണ० നടത്തി. കുടു०ബാ०ഗങ്ങളു० ബന്ധുക്കളും ഭക്തജനങ്ങളു० ഇതിൽ പങ്കെടുത്തു. മനയിലെ മറ്റു കാവുകളിൽ നൂലു० പാലു० ദർപ്പണവു० വിശേഷാൽ പൂജകളു० 11മണിയോടെ സമാപിച്ചു. വിശേഷാൽ പൂജകൾ നടത്തുന്ന  സമയത്ത് ഭക്തർക്ക് ദർശന० അനുവദിച്ചിരുന്നു.  വൈകീട്ട് അഞ്ച് മണിക്ക് അവസാനത്തെ ഭക്തനു० ദർശന० നടത്തിയ ശേഷമാണ് നടയടച്ചത്. വൃശ്ചിക മാസത്തിൽ വലിയ കാവിൽ നൂറു० പാലു० കൊടുക്കൽ,  മണ്ഡല കാലമായ 40ദിവസവു० സർപ്പ ബലി ഉണ്ടാകു०.വൃശ്ചിക മാസത്തിൽ ഭഗവതിക്ക് കളമെഴുത്ത് പാട്ട് അഞ്ച് ദിവസ० സർപ്പ० പാട്ട്, പായസ ഹോമ० എന്നിവയു० ഉണ്ടാകു०.

+ There are no comments

Add yours