1,83,000 രൂപ തട്ടിയെടുത്തു; മുൻ ഡെപ്യൂട്ടി തഹസീൽദാറിന് ശിക്ഷ
മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച തുക വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്ത കേസിൽ മുൻ ഡെപ്യൂട്ടി തഹസീൽദാർ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച 1,83,000 രൂപ വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്തതിന് തിരുവനന്തപുരം ജില്ലയിലെ മുൻ നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കെ സുകുമാരനെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്.


+ There are no comments
Add yours