സഞ്ജുവിന്റെ വമ്പൻ ഷോട്ട്.. പതിച്ചത് യുവതിയുടെ മുഖത്ത്.. കരഞ്ഞ് നിലവിളിച്ച് യുവതി.

Estimated read time 0 min read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു 56 പന്തില്‍ പുറത്താവാതെ 109 റണ്‍സാണ് നേടിയത്.സഞ്ജുവിനൊപ്പം തിലക് വര്‍മയും (47 പന്തില്‍ 12) ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ഇരുവരുടെ സെഞ്ചുറി കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഒമ്പത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ കാണിയുടെ മുഖത്താണ് പതിച്ചത്. നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ് വച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു അന്വേഷിക്കുന്നുമുണ്ട്.

+ There are no comments

Add yours