ഫുട്ബോൾ മത്സരത്തിനിടെ ഫ്രാൻസ്-ഇസ്രായേൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി.

Estimated read time 1 min read

യുവേഫ നാഷൻസ് ലീഗ് മത്സരത്തിനിടെ ഫ്രാൻസ്-ഇസ്രായേൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. മത്സരം കാണുന്നതിനിടെ ഇസ്രയേൽ ആരാധകർ അവരുടെ പതാകയുമായി കാണികൾക്കിടയിലുടെ പലതവണ നടന്നിരുന്നു. ഇതിൽ പ്രകോപിതരായ ഫ്രഞ്ച് ആരാധകർ ഇതിനെ ചോദ്യം ചെയ്യുകയും തുടർന്ന് വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടായതായാണ് വിവരം.

മത്സരത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിലും പരിസരത്തും പൊതു ഗതാഗതത്തിലും കർശന സുരക്ഷയൊരുകിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പും ഇരു രാജ്യങ്ങളിലെയും ആരാധകർ സ്റ്റേഡിയത്തിന് പുറത്തും ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ ഇസ്രയേൽ ഫ്രാൻസിനെ ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടിയിരുന്നു.

+ There are no comments

Add yours