കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 2 മരണം

Estimated read time 0 min read

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 2 മരണം

കണ്ണൂർ കേളകം മലയംപടി എസ് വളവിൽ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം. 12 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. നാടക സംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാടകം കഴിഞ്ഞ ശേഷം ബത്തേരിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ബസിൽ 14 പേരാണ് ഉണ്ടായിരുന്നത്.

+ There are no comments

Add yours