ശബരിമല നട ഇന്ന് തുറക്കും; പുതിയ  മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും

Estimated read time 1 min read

ശബരിമല നട ഇന്ന് തുറക്കും; പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും


മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് 5-നായിരിക്കും നട തുറക്കുക. ഇന്ന് പ്രത്യേക പൂജകൾ ഒന്നുമില്ല. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകീട്ട് 6 ന് നടക്കും. തന്ത്രിമാരായ കണ്ഠ‌രര് രാജീവർ കണ്ഠരര് ബ്രഹ്‌മദത്തൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ആയിരിക്കും ചടങ്ങ് നടക്കുക. ശബരിമല മേൽശാന്തിയായി എസ് അരുൺകുമാറും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും ചുമതലയേൽക്കും.

+ There are no comments

Add yours