പ്രമേഹം എങ്ങനെ പെട്ടെന്ന് കണ്ടുപിടിക്കാം?പ്രമേഹം നേരത്തേ കണ്ടുപിടിക്കാൻ ചില ശാരീരിക ലക്ഷണങ്ങൾ നിരീക്ഷിക്കുകയും രക്തപരിശോധന നടത്തുകയും വേണം. 1. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കുകപ്രമേഹം പെട്ടെന്ന് കണ്ടുപിടിക്കാനുള്ള എളുപ്പവഴി രോഗലക്ഷണങ്ങൾ നോക്കുക എന്നതാണ്:ടൈപ്പ് 1 പ്രമേഹം : ഇടയ്ക്കിടെ മൂത്രമൊഴിക്കുക, വളരെ ദാഹം അനുഭവപ്പെടുക, കാരണില്ലാതെ ശരീരഭാരം കുറയുക, ക്ഷീണം, കാഴ്‌ച മങ്ങൽ, വിശപ്പ് എന്നിവ.ടൈപ്പ് 2 പ്രമേഹം: വർധിച്ച ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, കാഴ്ച മങ്ങൽ, വ്രണങ്ങൾ ഉണങ്ങാൻ കാലതാമസം, കൈകളിലോ കാലുകളിലോ മരവിപ്പ്. ഗർഭകാല പ്രമേഹം : ഇത് പലപ്പോഴും ലക്ഷണമില്ലാത്തതാണ്, പക്ഷേ ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കലും അനുഭവപ്പെടാം. 2. ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ടെസ്റ്റ്ഗ്ലൂക്കോസിൻ്റെ അളവ് രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് പരിശോധിക്കണം. ‘സാധാരണ പരിധി ഡെസിലിറ്ററിന് 100 മില്ലിഗ്രാമിൽ കുറവായിരിക്കണം (എംജി/ഡിഎൽ). എന്നാൽ നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, റീഡിങ് 126 എംജി/ഡിഎൽ അല്ലെങ്കിൽ അതിലും കൂടുതലായിരിക്കും.3. ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്‌പ്രമേഹം പെട്ടെന്ന് കണ്ടെത്താനുള്ള ഈ പരിശോധനയ്ക്ക് മുമ്പ്, കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉപവസിക്കേണ്ടതുണ്ട്.


+ There are no comments
Add yours