ശബരിമലയിലേത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യ സേവനമായി കണക്കാക്കണം;ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം
ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പൊലീസിൻ്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. പമ്പ സന്ദർശിച്ച ശേഷം ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.


+ There are no comments
Add yours