വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടയിൽ രണ്ടര വയസ്സുള്ള കുട്ടിയുടെ കൈയ്യിൽ കിടന്നിരുന്ന അര പവനോളം തൂക്കം വരുന്നതും സ്വർണ്ണ വള മോഷ്ടിച്ച കേസിൽ യുവതി റിമാന്റിൽ

Estimated read time 1 min read

വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടയിൽ രണ്ടര വയസ്സുള്ള കുട്ടിയുടെ കൈയ്യിൽ കിടന്നിരുന്ന അര പവനോളം തൂക്കം വരുന്നതും സ്വർണ്ണ വള മോഷ്ടിച്ച കേസിൽ യുവതി റിമാന്റിൽ

കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കുട്ടിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

വാടാനപ്പിള്ളി : 04/11/2025 തീയതി രാത്രി 07.30 മണിയ്ക്ക് ഏങ്ങണ്ടിയൂർ സെൻറ് തോമസ് സ്കൂളിനു മുൻവശം വെച്ച് വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുകയായിരുന്ന ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശിനി ചാണാടിക്കൽ വീട്ടിൽ അശ്വതി 30 വയസ്സ് എന്നവരുടെ തോളിൽ കിടന്ന് ഉറങ്ങുകയായിരുന്ന രണ്ടര വയസുള്ള പെൺകുട്ടിയുടെ കൈയ്യിൽ ധരിച്ചിരുന്ന അര പവനോളം തൂക്കം വരുന്നതും, 45,000/- രൂപയോളം വില വരുന്നതുമായ സ്വർണ്ണ വള മോഷ്ടിച്ച് കൊണ്ട് പോയ സംഭവത്തിന് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. ഈ കേസ്സിലെ പ്രതിയായ ഗണേശമംഗലം വലിയകത്ത് വീട്ടിൽ സജ്ന 35 വയസ് എന്നിവരെയാണ്ത തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട 14 വയസുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷൈജു.എൻ.ബി, എസ് ഐ മാരായ സുബിൻ പി ജിമ്മി, വിനീത്.വി, ജി എസ് സി പി ഒ മാരായ മഹേഷ്, റിഷാദ്, സൗമ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

+ There are no comments

Add yours