ദിവസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.

Estimated read time 0 min read

വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ട‌ർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്.
89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച്‌ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിതാവിൻ്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകൾ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധർമേന്ദ്ര അന്തരിച്ചതായി വാർത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്.

+ There are no comments

Add yours