മണ്ണാറശാല ആയില്യം ഇന്ന്

Estimated read time 0 min read

ഇന്ന് പുലർച്ചെ 4 മണിക്ക് നടതുറന്നതോടെ നാഗദൈവങ്ങളുടെ ദർശന സൗഭാഗ്യം തേടി ആയില്യം തൊ ഴാൻ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്.
നൂറും പാലും, പഞ്ചലോഹങ്ങളിൽ നിർമിച്ച സർപ്പ രൂപങ്ങളും പുറ്റ്, മുട്ട, ഉപ്പ്, മഞ്ഞൾ എന്നിവ തിരുനടയിൽ സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ ആയില്യം എഴുന്നള്ളത്തിനു ഭക്തർ സാക്ഷ്യം വഹിക്കുകയാണ്.

പുലർച്ചെ 4ന് നട തുറന്നു. നിർമാല്യം, അഭിഷേകം എന്നിവ യ്ക്കു ശേഷം കുടുംബത്തിലെ ഇളയ കാരണവർ എം.കെ.കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കുകയാണിപ്പോൾ. രാവിലെ ക്ഷേത്ര നടയിൽ വാദ്യമേളങ്ങളുടെ സേവ അരങ്ങേറും. രണ്ടരയോടെ മണ്ണാറശാല ഇല്ലത്തിന്റെ തെക്കേ മുറ്റത്തെ സർപ്പം പാട്ട് തറയിലും മേള വാദ്യ സേവ നടക്കും. വലിയമ്മ സാവിത്രി അന്തർജനം ഭക്‌തജനങ്ങൾക്കു ദർശനം നൽകും. 10ന് മണ്ണാറശാല യുപി സ്കൂൾ അങ്ക ണത്തിൽ മഹാപ്രസാദമൂട്ട് നട ക്കും. മണ്ണാറശാല ആയില്യം ഉത്സവത്തോട് അനുബന്ധിച്ച് ഇന്നു ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകി. പൊതുപരീക്ഷ കൾക്കു മാറ്റമില്ല.

+ There are no comments

Add yours