ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി വടക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി.. സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത..

Estimated read time 0 min read

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നാളെ മുതൽ മഴയ്ക്ക് ശമനമുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി വടക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങിയതാണ് മഴ കുറയാൻ കാരണം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒരിടവേളക്ക് ശേഷമാണ് മഴ ശക്തി പ്രാപിക്കാൻ പോകുന്നത്. വരുന്ന 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത കാണുന്നുണ്ട്.

അതേസമയം, ഇന്ന് മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

+ There are no comments

Add yours