തൃശൂർ ജില്ലാ വോളീബോൾ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മതിലകം അൽ അഖ്സ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ജില്ലാ സീനിയർ പുരുഷ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഹോളീ ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് ജേതാക്കളായി.

Estimated read time 1 min read

തൃശൂർ ജില്ലാ വോളീബോൾ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മതിലകം അൽ അഖ്സ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ജില്ലാ സീനിയർ പുരുഷ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഹോളീ ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് ജേതാക്കളായി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെ 25-21, 25-27, 15-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്ട്സ് ആൻഡ് സയൻസ് വിജയികളായത്. ചാമ്പ്യൻഷിപ്പിൻ്റെ ഉത്ഘാടനം അൽ അഖ്സ പബ്ലിക് സ്ക്കൂൾ മാനേജർ പി. സുഹൈൽ നിർവ്വഹിച്ചു. സീഷോർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും സമ്മാനിച്ചു

+ There are no comments

Add yours