കോഴിക്കോട് ബേപ്പൂർ ഹാർബറിൽ നങ്കൂരമിട്ട ബോട്ടിന് തീ പിടിച്ചു.
മത്സ്യത്തൊഴിലാളികളായ രണ്ടുപേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബോട്ട് പൂർണമായി കത്തിനശിച്ചു.
ശനിയാഴ്ച രാത്രി 11.45-ഓടെ ബേപ്പൂർ ഹാർബറിൽ ‘അഹൽ ഫിഷറീസ്’ എന്ന ബോട്ടിലാണ് തീപ്പിടിത്തമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എൻജിനിൽനിന്നാണ് തീപടർന്നത്.
ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ഇന്ധനം നിറച്ച ബോട്ടായതിനാൽ വളരെ വേഗം തീപടർന്നു


+ There are no comments
Add yours