പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡൽ ഈ മാസം 27ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഐസിഇ (internal combustion engine ) സ്കൂട്ടർ സെഗ്മെന്റിൽ ആധിപത്യം ഉള്ളതിനാൽ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും ഒരു സ്‌കൂട്ടറാകാമെന്നാണ് പ്രതീക്ഷ. ഐസിഇ സ്കൂട്ടർ സെഗ്മെന്റിൽ ആക്‌ടിവ, ഡിയോ എന്നി മോഡലുകളാണ് ജനപ്രീതി നേടിയത്. ആക്ടീവ ഇലക്ട്രിക് അല്ലെങ്കിൽ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡൽ എന്നാണ് റിപ്പോർട്ടുകൾ. ആക്‌ടീവ എന്ന പേര് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഈ ജനപ്രീതി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി.


+ There are no comments
Add yours