തെങ്ങിൻ മുകളിൽനിന്ന് കുരങ്ങ് കരിക്ക് പറിച്ച് എറിഞ്ഞു.കർഷകന് ഗുരുതര പരിക്ക്.

Estimated read time 0 min read

കർഷകന് നേരെ കരിക്കെറിഞ്ഞ് കുരങ്ങ്

തെങ്ങിൻ മുകളിൽനിന്ന് കുരങ്ങ് കരിക്ക് പറിച്ച് താഴേക്ക് എറിഞ്ഞത് ശരീരത്തിൽ പതിച്ച് കർഷകന് ഗുരുതര പരിക്ക്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. തെങ്ങിന് മുകളിൽ ഉണ്ടായിരുന്ന കുരങ്ങ് കരിക്ക് പറിച്ച് തേങ്ങ പെറുക്കുകയായിരുന്ന രാജു ജോണിനെ എറിയുകയായിരുന്നു. ഏറുകൊണ്ട് മുഖത്തും കണ്ണിനും തലയ്ക്കും പരിക്കേറ്റ രാജുവിനെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours