സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ അൽ അമീൻ ഗ്യാങ് വെള്ളിത്തിരയിലേക്ക്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘ഡീറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന സിനിമയിലാണ് ഇവർ ഒന്നിക്കുന്നത്. അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരടങ്ങുന്ന ക്യാരക്ടർ ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രമാണ് ‘ഡീറ്റക്റ്റീവ് ഉജ്ജ്വലൻ’. ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് ഇതിവൃത്തം. ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് ധ്യാൻ എത്തുന്നത്.


+ There are no comments
Add yours