പലസ്തീൻ പതാക; കൊച്ചിയിൽ കരുതൽ തടങ്കൽ
കലൂർ സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരത്തിന് പാലസ്‌തീൻ പതാകയുമായി വന്ന 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. കരുതൽ തടങ്കലിൽ എടുത്ത ഇവർക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇവർ ഇവിടെ എത്തുമെന്നും പലസ്തീൻ പതാകയുമായി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.


+ There are no comments
Add yours