
സെൻട്രൽ സഹോദയ കലോത്സവം : സമ്മാനങ്ങൾ വാരിക്കൂട്ടി എടതിരിഞ്ഞി സ്വദേശിനി അൽഹാൻ സാഹ്റ
ഇരിങ്ങാലക്കുട : തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിനി അൽഹാൻ സാഹ്റ.
ലളിതഗാനം, മലയാളം കവിത, ഡ്രാമ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനവും സംഘഗാനത്തിൽ മൂന്നാം സ്ഥാനവുമാണ് അൽഹാൻ കരസ്ഥമാക്കിയത്.
മാള ഹോളിഗ്രേസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അൽഹാൻ സാഹ്‌റ എടതിരിഞ്ഞി സ്വദേശിയായ നജീബ് വാടേക്കാരന്റെയും ട്വിങ്കിൾ തസ്‌കിന്റെയും മകളാണ്.


+ There are no comments
Add yours