നടൻ നിതിൻ മരിച്ച നിലയിൽ; ദുരൂഹത
ദാദാഗിരി 2 എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നടൻ നിതിൻ ചൗഹാൻ (35) അന്തരിച്ചു. മുംബൈയിൽ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. മരണകാരണം വ്യക്തമല്ല. നിതിൻ ആത്മഹത്യ ചെയ്‌തതാണെന്നാണ് നടൻ വിഭൂതി താക്കൂറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്പ്ലിറ്റ്സ് വില്ല 5, സിന്ദഗി ഡോട്ട് കോം, ക്രൈം പട്രോൾ, ഫ്രണ്ട്സ് തുടങ്ങിയ ഷോകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിതിൻ.


+ There are no comments
Add yours