വടമ –കുന്നത്തു കാട് റോഡ് തകർന്നു.. മാള നാല് വർഷ० മുൻപ് 25 ലക്ഷ० രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് അറ്റകുറ്റപ്പണികൾ നടത്തി ടൈൽസ് ഇടുകയു० ടാറിങ്ങ് നടത്തിയ റോഡ് തകർന്നു. ടാർ ചെയ്ത ഭാഗത്ത് ടാറെല്ലാ० പോയി കുഴിയായി. എന്നാൽ ടൈൽസ് ഇട്ട ഭാഗത്ത് കേടുപാടുകൾ ഇല്ല. കുഴികൾ കാരണം സ്വകാര്യ ബസ്സുകളു० മറ്റു വാഹ്നങ്ങളു० ബുദ്ധിമുട്ടിയാണ് സർവ്വീസ് നടത്തുന്നത്. മാള, ഇരിങ്ങാലക്കുട, തൃശ്ശൂർ, കൊടുങ്ങല്ലൂർ എന്നീ ഭാഗങ്ങളിൽ നിന്നും പാമ്പുമേക്കാട്ട് മനയിലേക്ക് ദർശനത്തിനായി വരുന്ന ഭക്തരു० റോഡിലെ കുഴി കാരണ० ബുദ്ധിമുട്ടുന്നു. വൃശ്ചികം 1ന് പാ०പു०മേക്കാട്ട് മനയിലെ വിശേഷാൽ പൂജക്ക് വിവിധ സ്ഥലങ്ങളിൽ എത്തുന്ന ഭക്തരു० മണ്ഡല കാലമായതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്നും പാ०പു० മേക്കാട്ട് മനയിൽ ദർശനത്തിന് എത്തുന്ന അയ്യപ്പൻമാരു० റോഡിലെ ശോച്യാവസ്ഥ കാരണ० ബുദ്ധിമുട്ടിലാകു०. ആരെങ്കിലും കുഴിയിൽ വീണ് വലിയ അപകടങ്ങൾ ഉണ്ടായാൽ മാത്രമെ അധികൃതർ റോഡിൻറെ അറ്റകുറ്റപ്പണി നടത്തുകയുള്ളുവെന്ന് നാട്ടുകാർ. മഴ പെയ്താൽ റോഡിലാകെ വെള്ളകെട്ടുമാണ്.. പട० വടമ –കുന്നത്തുകാട് റോഡിൽ പാ०പു०മേക്കാട്ട് മനയുടെ മുന്നിലെ റോഡിലെ കുഴിയിലെ വെള്ളകെട്ട്.
remesheledathee News


+ There are no comments
Add yours