പാല്‍പുഞ്ചിരിയുമായി മാള ഹോളി ഗ്രെയ്‌സ് അക്കാദമി
മാള: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ചാലക്കുടി ബ്രാഞ്ചും, മാള വൈസ് മെന്‍ ക്ലബും സംയുക്തമായി നവംബര്‍ 07 ന് രാവിലെ 09.30 മുതല്‍ 10.30 വരെ ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ സംഘടിപ്പിച്ച ‘പാല്‍പുഞ്ചിരി’ എന്ന പരിപാടിയില്‍ 4, 5 ക്ലാസുകളിലെ 391 വിദ്യാര്‍ത്ഥികളും അധ്യാപകരും വൈസ് മെന്‍ ക്ലബ്ബ് അംഗങ്ങളും ദന്ത ഡോക്ടര്‍മാരും പങ്കെടുത്തു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് ഇടം നേടാനായി കേരളത്തിലെ ദന്ത ഡോക്ടര്‍മാര്‍ നടത്തുന്ന ഈ പരിപാടിയില്‍ പല്ലുകളുടെ ആരോഗ്യം എങ്ങനെയെല്ലാം സംരക്ഷിക്കണമെന്നും ശരിയായ രീതിയില്‍ എങ്ങനെ പല്ല് തേയ്ക്കാമെന്നുമുള്ള അറിവ് പകര്‍ന്നു നല്‍കി. പാല്‍പുഞ്ചിരിയില്‍ (മാസ് ടൂത്ത് ബ്രഷിങ്ങ് പ്രോഗ്രാം) ഹോളി ഗ്രെയ്‌സിലെ പ്രിപറേറ്ററി സ്റ്റേജ് കോര്‍ഡിനേറ്ററായ ശ്രീമതി. മറിന ബെന്നി സ്വാഗതം ആശംസിച്ചു. വൈസ് മെന്‍ ക്ലബ്ബ് പ്രസിഡന്റ് ശ്രീമതി. സെലിന്‍ ജയിംസ് അധ്യക്ഷത വഹിച്ചു. ഹോളി ഗ്രെയ്‌സ് ചെയര്‍മാന്‍ ശ്രീ. ബെന്നി ജോണ്‍ ഐനിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി. ബിനി എം. ആശംസകള്‍ അറിയിച്ചു. ഒരേ സമയം കേരളത്തിലെ പല ഭാഗങ്ങളിലായി നടത്തപ്പെട്ട പാല്‍പുഞ്ചിരിയില്‍ ഡോ. സനില്‍ പോള്‍, ഡോ. ആഷ്‌ലി, ഡോ. മുഹമ്മദ് ഷാഹിദ് എന്നിവര്‍ മുഖ്യ പരിശീലകരായിരുന്നു. വൈസ് മെന്‍ ജോളി വടക്കന്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു. ഡോ. ദീപ നെല്‍സണ്‍ നന്ദി രേഖപ്പെടുത്തി.


+ There are no comments
Add yours