അനുഷ്‌ക ഷെട്ടിയുടെ ലുക്ക് പുറത്ത്

Estimated read time 0 min read

കത്തനാരിലെ അനുഷ്‌ക ഷെട്ടിയുടെ ലുക്ക് പുറത്ത്


കത്തനാർ സിനിമയിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടി. ഇപ്പോൾ ചിത്രത്തിലെ അനുഷ്കയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ നിള എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. പോസ്റ്ററിൽ അതിമനോഹരിയായാണ് അനുഷ്കയെ കാണുന്നത്.

+ There are no comments

Add yours