കഞ്ചാവിന് പകരം ഗ്രീൻ ടീ ഇലകൾ നൽകി. യുവാക്കൾക്കു ഗുണ്ടാസംഘത്തിൻ്റെ മർദ്ദനം

Estimated read time 0 min read

കഞ്ചാവിന് പകരം ഗ്രീൻ ടീ ഇലകൾ നൽകി പറ്റിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുണ്ടാസംഘത്തിൻ്റെ മർദ്ദനത്തിന് ഇരയായി യുവാക്കൾ. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചാവക്കാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. ഇവരെ പൊലീസ് പിടികൂടിയിരുന്നു. തൃപ്പൂണിത്തറ കേന്ദ്രികരിച്ചുള്ള ഗുണ്ടാ സംഘമാണെന്ന് ആണ് കണ്ടെത്തൽ. നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.

ദേവദത്തൻ, സുഹൃത്തുക്കളായ അമ്പാടി, അർജുൻ, കാളിദാസൻ എന്നിവർ അടങ്ങുന്ന സംഘമാണ് യുവാക്കളെ മർദ്ദിച്ചത്.

+ There are no comments

Add yours