കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് പ്രതികൾ. 2016 ജൂൺ 15ന് രാവിലെ കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിയ്ക്ക് മുൻപിൽ കിടന്ന ജീപ്പിൽ നിരോധിത സംഘടനയായ ബേസ് മൂവ്മെന്ററ് പ്രവർത്തകർ സ്ഫോടനം നടത്തിയെന്നാണ് കേസ്.


+ There are no comments
Add yours